Citizen journalism

ചെന്നൈ വിമാനത്താവളം അടച്ചു: 1500 യാത്രക്കാര്‍ കുടുങ്ങി

ചെന്നൈ: റണ്‍വെയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അടച്ചിട്ട ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3500 ലധികം പേര്‍ കുടുങ്ങി. 1500 യാത്രക്കാരും 2000 ലധികം വിമാനത്താവള ജോലിക്കാരുമാണ് ഇന്നലെ വിമാനത്താവളത്തിലകപ്പെട്ടത്. വിമാനത്താവളത്തില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള നടപടി തുടങ്ങിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ആര്‍ കെ ശ്രീവാസ്തവ അറിയിച്ചു. ബുധനാഴ്ച രാത്രി 10 മണി മുതല്‍ ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 66 വിമാനങ്ങളും ഇറങ്ങേണ്ട 55 വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 37 വിമാനങ്ങളാണ് ഇപ്പോള്‍ വിമാനത്താവളത്തിലുള്ളത്. ചെന്നൈ വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചതായി വ്യോമയാനമന്ത്രി അശോക് ഗജപതിരാജു പറഞ്ഞു. ഈ മാസം അഞ്ചുവരെ വിമാനത്താവളം അടച്ചിടും
Next Story

RELATED STORIES

Share it