ചെന്നൈ മെട്രോയില്‍ യാത്രികന് സ്റ്റാലിന്റെ മര്‍ദനം; ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം ട്രഷറര്‍ എം.കെ സ്റ്റാലിന്‍ ചെന്നൈ മെട്രോയില്‍ യാത്രികനായ പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. ബുധനാഴ്ചയാണ് സംഭവം.
അതേസമയം ഈ സംഭവം ഡി.എം.കെ നിഷേധിച്ചു.എന്തിനാണ് ഇയാളെ തല്ലിയതെന്ന് വ്യക്തമായിട്ടില്ല. ദൃശ്യങ്ങള്‍ തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ജയലളിത ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്തത്. ഡി.എം.ഡി.കെ സ്ഥാപകന്‍ വിജയകാന്തും സംഭവം നടന്ന ദിവസം സ്റ്റാലിനൊപ്പം മെട്രോയില്‍ യാത്രയ്ക്കുണ്ടായിരുന്നു.മെട്രോ ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ജയലളിത സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it