Flash News

ചെന്നൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി

ചെന്നൈ: കനത്തമഴയില്‍ മുങ്ങിയ ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നേരത്തേ അനുവദിച്ച 940 കോടി രൂപയുടെ അടിയന്തിര സഹായത്തിന് പുറമേയാണിതെന്ന്് പ്രധാനമന്ത്രി വ്യക്തമാക്കി.
വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍  വിലയിരുത്താന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷമാണ് സഹായധനം പ്രഖ്യാപിച്ചത്. നേരത്തേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ദുരിതാശ്വാസത്തിനായി എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it