Business

ചെന്നൈപ്രളയത്തിന്റെ ബാക്കിപത്രം :രണ്ടു ലക്ഷം രൂപയ്ക്ക് ബെന്‍സ്, ഹമ്മര്‍/ഓഡി ...

ചെന്നൈപ്രളയത്തിന്റെ ബാക്കിപത്രം :രണ്ടു ലക്ഷം രൂപയ്ക്ക് ബെന്‍സ്, ഹമ്മര്‍/ഓഡി ...
X
CHENNAI CAR 2

ചെന്നൈ : രണ്ടു ലക്ഷം രൂപയ്ക്ക് ഒരു ബിഎംഡബ്ഌൂ.അതുമല്ലെങ്കില്‍ ഹമ്മര്‍.അല്ലെങ്കില്‍ ഓഡി, പോര്‍ഷെ, ബെന്റ്‌ലി, ജാഗ്വാര്‍. ഇതിനോടൊന്നും താല്‍പര്യമില്ലെങ്കില്‍ മെഴ്‌സിഡസ് ബെന്‍സ് തന്നെയാവട്ടെ. ഏതെങ്കിലും വാഹനബ്രോക്കര്‍ ആളെ ആകര്‍ഷിക്കാന്‍ അടിച്ചുവിട്ട പരസ്യവാചകമല്ല. പ്രളയം തകര്‍ത്താടിയ ചെന്നൈയിലെ ഏറ്റവും പുതിയ വിശേഷമാണിത്. വിറ്റൊഴിക്കാന്‍ വെച്ച ലോകത്തെ മുന്‍നിരകാറുകളുടെ പ്രളയമാണിപ്പോള്‍ നഗരത്തില്‍. ഒന്നും രണ്ടുമല്ല, മുപ്പതിനായിരത്തോളം കാറുകളാണ് ഇത്തരത്തില്‍ വിറ്റുതുലയ്ക്കുന്നത്.

CHENNAI CAR  ഒരൊറ്റ കുഴപ്പം മാത്രം. ഇവയൊക്കെത്തന്നെ അല്‍പം വെള്ളമകത്തു ചെന്നവരാണ്. പ്രളയത്തില്‍ ഒഴുകിപ്പോയതും വെള്ളം കയറിയതുമായ കാറുകളാണ് ഇത്തരത്തില്‍ വില്‍പനയ്‌ക്കെത്തിയിട്ടുള്ളത്. നന്നാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ തകരാറ് സംഭവിച്ചവയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ എഴുതിത്തള്ളിയ വാഹനങ്ങളാണ് രണ്ടും മൂന്നും ലക്ഷത്തിന് വിറ്റുതീര്‍ക്കുന്നത് എന്നു മാത്രം. പല ഓണ്‍ലൈന്‍ വാഹനക്കച്ചവട സൈറ്റുകളും ഇത്തരത്തിലുള്ള വാഹനങ്ങള്‍ വില്‍പനയ്ക്കായി അണിനിരത്തിക്കഴിഞ്ഞു. മുന്നുലക്ഷത്തില്‍പ്പരം രൂപയ്ക്കാണ് 2011ല്‍ നിര്‍മിച്ച ഓഡി എ ഫോര്‍ കാര്‍ വിറ്റു പോയതെന്ന് കാര്‍ദേഖോ ഡോട്ട് കോം സിഒഒ ആയ അഭിഷേക് ഗൗതം വെളിപ്പെടുത്തി.

chennai car 3

ഭാഗ്യവാന്‍മാര്‍ക്കും അല്‍പം ശ്രദ്ധിച്ച് തിരഞ്ഞെടുക്കുന്നവര്‍ക്കും തരക്കേടില്ലാത്ത വാഹനങ്ങള്‍ ലഭിക്കുന്നുണ്ട്. ചിലരാകട്ടെ, പണ്ടുകാലത്ത് ആനയെ കെട്ടിയിടുമ്പോലെ  അന്തസു കാണിക്കാന്‍ വീട്ടുമുറ്റത്ത് നിറുത്തിയിടാനൊരു ഓഡിയോ ഹമ്മറോ സംഘടിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് ഇതിനെ കണക്കാക്കുന്നത്.

Next Story

RELATED STORIES

Share it