ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം
BY Rayees RKN16 Oct 2015 4:51 PM GMT
Rayees RKN16 Oct 2015 4:51 PM GMT
മുംബൈ: ആദ്യ രണ്ടു മല്‍സരങ്ങളില്‍ പരാജയം രുചിച്ച ചെന്നൈയ്ന് എഫ്സി ഐഎസ്എല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ ചെന്നൈ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. കൊളംബിയന്‍ സ്ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഉജ്ജ്വല ഫോമാണ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ചെന്നൈക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. അവസാന രണ്ടു മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് താരം ചെന്നൈക്കു വേണ്ടി അടിച്ചുകൂട്ടിയത്. ഗോവയ്ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മെന്‍ഡോസ ഹാട്രിക്കുമായി മിന്നിയിരുന്നു.
ചെന്നൈക്കു വേണ്ടി സീസണില്‍ താരത്തിന്റെ മൂന്നാം മല്‍സരം കൂടിയായിരുന്നു ഇത്.ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു മെന്‍ഡോസയുടെ രണ്ട് ഗോളുകളും. 60, 66 മിനിറ്റുകളിലാണ് മെന്‍ഡോസ മുംബൈയുടെ വലകുലുക്കിയത്. കളിയില്‍ പന്തടകത്തില്‍ ആതിഥേയര്‍ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, ആക്രമണാത്മക ഫുട്ബോളിലൂടെ ചെന്നൈ മുംബൈയെ തകര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എന്നാല്‍, രണ്ടാം തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT