ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് സുധാകരന്‍

ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് എത്തിനോക്കിയ ജി സുധാകരന്‍ എംഎല്‍എയുടെ നടപടി വിവാദമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജി സുധാകരന്‍ എംഎല്‍എയും വാക്‌പോരില്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം പോലിസ് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ജി സുധാകരന്‍ ആരോപിച്ചു. അതേസമയം വി എസ് അച്യുതാനന്ദന്‍ വോട്ട് മാറ്റിച്ചെയ്യുമോ എന്ന ഭീതികൊണ്ടാണ് ജി സുധാകരന്‍ എത്തിനോക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
സുധാകരന്റെ നടപടി ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും സുധാകരനെപോലുള്ള മുതിര്‍ന്ന നേതാവ് ഇങ്ങനെ പെരുമാറിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.
വിഎസ് വോട്ടുചെയ്തപ്പോള്‍ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനെതിരേ കേസെടുത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യാജകേസുകള്‍ ചമച്ച് ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം പരിഹാസ്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാര്‍ഥി എന്നുള്ള നിലയില്‍ പോളിങ് ബൂത്തില്‍ കയറാനുള്ള അവകാശമാണ് സുധാകരന്‍ വിനിയോഗിച്ചത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാന്‍ സാധിക്കും. ഈ വസ്തുതയെ വക്രീകരിച്ച് വലിയ പ്രശ്‌നമാക്കി അവതരിപ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it