ചെന്നിത്തലയുടെ പ്രസ്താവന കള്ളന് ടോര്‍ച്ചടിച്ചുകൊടുക്കുന്ന പണിയെന്ന് വി എസ്
BY TK tk10 Oct 2015 5:14 AM GMT
TK tk10 Oct 2015 5:14 AM GMT
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് തന്റെ മുന്നില്‍ പരാതിയൊന്നുമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കള്ളന് ടോര്‍ച്ചടിച്ചു കൊടുക്കുന്ന പോലിസിന്റെ പണിയാണെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ചു തെളിവുകള്‍ സഹിതം താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ പക്കലുണ്ട്.
എന്നിട്ട് ആ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഒതുക്കിവച്ചാണ് ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തട്ടിവിടുന്നത്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നു കൈയിട്ടു വാരുന്ന നടേശനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ വെളിപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ ബ്ലാക്ക്മെയില്‍ രാഷ്ട്രീയമാണ്.
എസ്.എന്‍.ഡി.പിയെ ഉപയോഗിച്ച് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു നടേശന് ഒത്താശചെയ്യുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT