malappuram local

ചെത്തല്ലൂരില്‍ ജനകീയ ഹര്‍ത്താലിനിടെ കല്ലേറും ലാത്തിച്ചാര്‍ജും

തച്ചനാട്ടുകര: ചെത്തല്ലൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ബിജെപി -സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് നിരപരാധികളെ തല്ലിച്ചതച്ചെന്നാരോപിച്ച് ചെത്തല്ലൂരില്‍ നടന്ന ജനകീയ ഹര്‍ത്താലിനിടെ പൊലിസ് ലാത്തിച്ചാര്‍ജ്ജൂം കല്ലേറും. കല്ലേറില്‍ ആറ് പോലിസുകാര്‍ക്ക് പരിക്കേറ്റു.
ശ്യാം കുമാര്‍ (35)പ്രവീണ്‍(36)സുഭാഷ് (24)സുധീഷ്(30)ജയന്‍ (42)എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ സംഘടനാ പ്രവര്‍ത്തകരായ 22 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ഉണ്ടാക്കിയ തടസ്സം നീക്കുന്നതിനിടെയാണു സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്നു പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ചിതറിയോടിയ ജനക്കൂട്ടം പൊലിസിനു നേരെ രൂക്ഷമായ കല്ലേറ് നടത്തി.തുടര്‍ന്നു പ്രതികളെന്നു സംശയിക്കുന്നവരെ തെരഞ്ഞിറങ്ങിയ പോലിസ് വീടുകളില്‍ നിര്‍ത്തിയിട്ടതും വഴിയരികില്‍ നിര്‍ത്തിയിട്ടതുമായ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സംശയത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. സംഭവം ക്യാമറയില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും പൊലിസ് ക്യാമറ പിടിച്ചു വാങ്ങി. ക്യാമറ തിരിച്ചു നല്‍കിയെങ്കിലും മെമ്മറി കാര്‍ഡ് തിരിച്ചു കൊടുത്തിട്ടില്ല.
സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് സംഭാസ്ഥലത്ത് എത്തി.
Next Story

RELATED STORIES

Share it