Pathanamthitta local

ചെങ്ങറ സമരക്കാരെ ആക്രമിച്ചതായി പരാതി

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ കഴിയുന്ന സമരക്കാരെ ആക്രമിച്ചതായി പരാതി. ഇക്കഴിഞ്ഞ അഞ്ചിന് സമരഭൂമിയിലെ ഹരികുമാറിനെ അതുമ്പുംകുളം ജങ്ഷന് സമീപം പതിയിരുന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇതു സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. ഹാരീസണ്‍ കമ്പനി സാമൂഹികവിരുദ്ധരെ കൊണ്ട് ആക്രമണം നടത്തിയതായി പരാതിയില്‍ പറയുന്നു.
അടുത്തകാലത്തായി സമരഭൂമിയില്‍ താമസിക്കുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോവുമ്പോള്‍ പതിയിരുന്ന് ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.
നടപടിയെടുക്കണമെന്ന് ചെങ്ങറ നിവാസികളായ സുരേഷ് ശങ്കരാലയം, സോമരാജന്‍, സുരേന്ദ്രന്‍, മുരളി, ബൈജു, സത്യന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it