Pathanamthitta local

ചെങ്ങരൂര്‍ സെന്റ് തെരേസാസിന് ഓവറോള്‍ കിരീടം

മല്ലപ്പളളി: ഉപജില്ലാ കലോത്സവത്തില്‍ ചെങ്ങരൂര്‍ സെന്റ്‌തെരേസാസിന് ഓവറോള്‍ കിരീടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 146 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 135 പോയിന്റും എല്‍.പി വിഭാഗത്തില്‍ 49 പോയിന്റും യു.പി വിഭാഗത്തില്‍ 66 പോയിന്റും കരസ്ഥമാക്കിയാണ് ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 137 നേടി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സി എം എസ് ഹൈസ്‌കൂള്‍ മുണ്ടിയപ്പളളി 100 പോയിന്റും നേടി എല്‍ പി വിഭാഗത്തില്‍ ഐ കെ എം സി എം എസ് എല്‍ പി സ്‌കൂള്‍ 37 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യു പി വിഭാഗത്തില്‍ 70 പോയിന്റ് നേടി നെടുങ്ങാടപ്പളളി സെന്റ്ഫിലോമിനാസ് ഒന്നാം സ്ഥാനം നേടി. അറബി കലോത്സവം എല്‍ പി വിഭാഗത്തില്‍ വായ്പ്പൂര് മുഹമ്മദന്‍സ് 45 പോയിന്റും നേടി ഒന്നാം സ്ഥാനവും കോട്ടാങ്ങല്‍ ഗവ. എല്‍ പി സ്‌കൂള്‍ 43 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ 60 പോയിന്റും നേടി കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും.51 പോയിന്റും നേടി വായ്പ്പൂര് എന്‍ എസ് എസ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്‌കൃതോത്സവത്തില്‍ 86 പോയിന്റ് നേടി കുളത്തൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും 84 പോയിന്റ് നേടി കുന്നന്താനം എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ് വി സുബിന്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പളളി സി എ ബിനു വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു. എ ഇ ഒ പി ഉഷാദേവി, ബി ഗീതാകുമാരി, എസ് ശ്രീലേഖ, വി പി രാധാമണിയമ്മ, ശ്രീലേഖ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it