Pathanamthitta local

ചെങ്ങന്നൂരില്‍ റവന്യൂ ജീവനക്കാരുടെയും മണ്ണ് കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ട്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ റവന്യൂജീവനക്കാരും മണ്ണ് കടത്തുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വിവാദമാവുന്നു. കഴിഞ്ഞ ദിവസം മണ്ണ് കടത്തിന് പോലിസ് പിടികൂടിയ ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാരനെതിരേ കേസെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പല റവന്യൂ ജീവനക്കാരും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ മണ്ണ് കരാറുകാരെ ബന്ധപ്പെടുന്നതിന്റെ വിവരങ്ങളാണ് പോലിസിന് ലഭിച്ചത്. മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട് പോലിസ് ലോറി പിടിച്ചെടുത്ത കഴിഞ്ഞ 30ന് മണ്ണ് കരാറുകാരനായ ചെങ്ങന്നൂര്‍ സ്വദേശി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതിന്റെയും സംഭവത്തിന് ശേഷം പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും വിളിച്ചതിന്റെയും രേഖകള്‍ പോലിസിന് ലഭിച്ചു.  മേലുദ്യോഗസ്ഥരുടെ റെയ്ഡ് വിവരങ്ങളും മറ്റും ചോരുന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു എങ്കിലും ഇപ്പോഴാണ് ഇതിന്റെ ഉറവിടം പോലിസിന് വ്യക്തമാവുന്നത്. പൊതുജനങ്ങള്‍ പോലിസിനെ ബന്ധപ്പെട്ടാലും റവന്യു വകുപ്പില്‍ നിന്നും ജിയോളജി വകുപ്പില്‍ നിന്നു പാസ്സുണ്ട് എന്ന ന്യായം പറഞ്ഞ് കരാറുകാര്‍ കേസില്‍ നിന്നു രക്ഷപ്പെടുകയാണ്.  താലൂക്കില്‍ മുളക്കുഴ, ആല, ചെറിയനാട് എന്നിവിടങ്ങളില്‍ മണ്ണെടുപ്പും പുലിയൂര്‍, ബുധനൂര്‍ എന്നിവിടങ്ങളില്‍ നിലം നികത്തലും വ്യാപകമാണ്.
Next Story

RELATED STORIES

Share it