kannur local

ചെക്കുകളില്‍ അക്ഷരത്തെറ്റുകള്‍; ക്ഷേമ പെന്‍ഷന്‍കാര്‍ ദുരിതത്തില്‍

തലശ്ശേരി: വിവിധ ക്ഷേമപെന്‍ഷന്‍കാര്‍ക്കു നല്‍കിയ ചെക്കുകളിലെ അക്ഷരത്തെറ്റുകള്‍ ക്ഷേമപെന്‍ഷന്‍കാരെ ദുരിതത്തിലാഴ്ത്തുന്നു. വിവിധ മേഖലകളിലായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ക്ഷേമ പെന്‍ഷനുകള്‍ ചെക്ക് വഴി വിതരണം ചെയ്തപ്പോഴാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പിഴവ് കാരണം വയോധികരും വിധവകളും ബുദ്ധിമുട്ടുന്നത്.
ചെക്കില്‍ പെന്‍ഷനറുടെ പേരിലെ അക്ഷരത്തെറ്റ് കാരണം ബാങ്കുകളില്‍ നിന്ന് ചെക്ക് മാറിക്കിട്ടാത്ത അവസ്ഥയാണുള്ളത്. ചെക്കുമായി വില്ലേജ് ഓഫിസുകളില്‍ പോയി തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട ഗതികേടിലാണ് പെന്‍ഷ ന്‍കാര്‍. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ തന്നെ ഏറെ കഷ്ടപ്പെടുന്ന ഇവര്‍ തദ്ദേശ സ്ഥാപനങ്ങളിലെത്തി ചെക്ക് സ്വീകരിച്ച ശേഷമാണ് അക്ഷരത്തെറ്റ് മനസ്സിലാവുന്നത്. പെന്‍ഷന്‍ പദ്ധതിയിലും തിരിച്ചറിയല്‍ രേഖയിലുമുള്ള പേരില്‍ ചെറിയ അക്ഷരത്തെറ്റുണ്ടെങ്കില്‍ പോലും തിരിച്ചയക്കുകയാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
അതേസമയം, ചില ഉദ്യോസ്ഥര്‍ ബോധപൂര്‍വം തെറ്റ് വരുത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തലശ്ശേരി നഗരസഭയില്‍ ഇത്തരം ഉദ്യോഗസ്ഥരുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ഉപഭോക്താവിന് നല്‍കുന്ന ചെക്കില്‍ പേരിലോ, വീട്ടുപേരിലോ തെറ്റെഴിതി തടസ്സങ്ങള്‍ ഉണ്ടാക്കുകയാണ്. ഉപഭോക്താവ് തുക മാറാന്‍ ഏറെ പ്രതീക്ഷയോടെ എത്തുമ്പോഴാണ് ചെക്കിലെ തെറ്റ് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ തുക നിഷേധിക്കുന്നത്. തെറ്റിയെഴുതിയ ചെക്കില്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ തിരുത്ത് ഹാജരാക്കിയാല്‍ മാത്രമേ അനുവദിച്ച തുക ഉപഭോക്താവിന് ലഭിക്കുകയു ള്ളു. ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇടക്കാലത്ത് താറുമാറായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് കുടിശ്ശികയും വര്‍ധിപ്പിച്ച തുകയും ഉള്‍പ്പെടുത്തി ബജറ്റ് അവതരിപ്പിച്ചത്. ഇതിനു ശേഷം ഫെബ്രുവരി മുതലാണ് തുക വിതരണം തുടങ്ങിയത്. ഇ ത്തരം പെന്‍ഷനുകള്‍ക്കുള്ള തുക തദ്ദേശ സ്ഥാപനങ്ങളില്‍ നി ന്നു നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഓരോ ഉപഭോക്താവിനും അനുവദിച്ച തുക ചെക്കുകളില്‍ എഴുതുന്നത്. ഇങ്ങനെ എഴുതി നല്‍കുന്ന ചെക്കുകളിലാണ് തെറ്റുകള്‍ വരുത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ കല്യാട് പഞ്ചായത്ത് ക്ഷേമ പെന്‍ഷന്‍ അര്‍ഹരായവര്‍ക്ക് അനുവദിച്ച തുകകള്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് അവരവരുടെ വീടുകളില്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.
ക്ഷേമ പെന്‍ഷന്‍ അര്‍ഹരായവര്‍ക്ക് സൂക്ഷ്മതയോടെ വീടുകളിലെത്തിച്ച് നല്‍കുന്ന രീതി നടപ്പാവുമ്പോഴാണ് സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന തലശ്ശേരി നഗരസഭ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്.
Next Story

RELATED STORIES

Share it