kannur local

ചൂളകള്‍ അടച്ചുപൂട്ടുന്നു; കുമ്മായനിര്‍മാണം പ്രതിസന്ധിയില്‍

പഴയങ്ങാടി: സിമന്റ്, വൈറ്റ് സിമന്റ്, രസം എന്നിവയുടെ കടന്നുവരവോടെ നിര്‍മാണമേഖലയിലെ അസംസ്‌കൃത വസ്തുവായിരുന്ന കുമ്മായ നിര്‍മാണം വന്‍ പ്രതിസന്ധിയിലേക്ക്.
ജില്ലയില്‍ തന്നെ നൂറു കണക്കിന് കുമ്മായ ചൂളകള്‍ അടച്ചുപൂട്ടി. അവശേഷിക്കുന്നതാകട്ടെ പേരിനുമാത്രമാണു പ്രവര്‍ത്തിക്കുന്നത്.
അസംസ്‌കൃതവസ്തുക്കളായ കക്കത്തോട്, ചിരട്ടക്കരി തുടങ്ങിയവയ്ക്കു സമീപകാലത്ത് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു ടിന്‍ കരിക്ക് 100 രൂപയും കക്കാത്തോടിന് 50 രൂപയും വര്‍ധിച്ചു. ഇതിനുപുറമെ വിറകിനും വിലകൂടി.
ഒരു ചൂള കക്കനീറ്റിയെടുക്കാന്‍ 20 ടിന്‍ കരിയും 80 ടിന്‍ കക്കാചൂളിയുമാണ് ആവശ്യമായിവരുന്നത്. ഇവയ്ക്ക് വേണ്ടിവരുന്ന ചെലവ് 3000 രൂപയോളമാവുമെന്നാു കുമ്മായ നിര്‍മാതാക്കള്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ ഒരു ചൂള കക്ക നീറ്റിയെടുത്താല്‍ ആയിരം രൂപയോളം ലാഭമുണ്ടായിരുന്നു. ഇപ്പോള്‍ നാമമാത്രമായ ലാഭമാണ് ലഭിക്കുന്നത്. നിര്‍മാണ മേഖലയിലേക്ക് കാര്യമായി കുമ്മായം ഉപയോഗിക്കാതായതോടെയാണ് ചൂളകള്‍ പൂട്ടിത്തുടങ്ങിയത്.
കൃഷിയിടങ്ങളില്‍ അമ്ലഗുണം ഇല്ലാതാക്കുന്ന ക്ഷാരമായാണ് ഇപ്പോള്‍ കൂടുതലായും കുമ്മായം ഉപയോഗിക്കുന്നത്. വന്‍ കൃഷിത്തോട്ടങ്ങളില്‍ ബോര്‍ഡോമിശ്രിതമായും ഉപയോഗിക്കുന്നുമുണ്ട്.
ഒരു ചാക്ക് കുമ്മായത്തിന് 200 രൂപയാണ് ഈടാക്കുന്നത്. ഈ വിലയ്ക്കു കുമ്മായം വാങ്ങാന്‍ ആരും തയ്യാറാവാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
Next Story

RELATED STORIES

Share it