thrissur local

ചൂണ്ടല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കലാപംചകളായിരിക്കും

കുന്നംകുളം: ചൂണ്ടല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം. പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റ് എം എ സുബൈറും 15ാം വാര്‍ഡ് കമ്മിറ്റി അംഗങ്ങളും കോണ്‍ഗ്രസ് വിട്ടു. പഞ്ചായത്തിലെ 15ാം വാര്‍ഡ് തുവ്വാന്നൂര്‍ സീറ്റ് മുസ്്‌ലിംലീഗിന് നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സുബൈറും വാര്‍ഡ് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തുവ്വാന്നൂരിലെ നിലവിലുള്ള അംഗമാണ് ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് കൂടിയായ സുബൈര്‍. ഈ വാര്‍ഡ് മുസ്്‌ലിംലീഗിനു നല്‍കുന്നത് സംബന്ധിച്ച് നേതൃത്വം തന്നോടു കൂടിയാലോചന നടത്തിയിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുബൈര്‍ രാജി വെച്ചത്. മുസ്്‌ലിംലീഗിന് പ്രാതിനിധ്യമോ പ്രവര്‍ത്തകരോ ഇല്ലാത്ത ഈ വാര്‍ഡില്‍ ലീഗീന്റെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കെട്ടിയിറക്കുകയായിരുന്നു. സിറ്റിങ് സീറ്റ് ലീഗ് നേതൃത്വത്തിന് അടിയറ വെച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും രാജിക്കത്തില്‍ സുബൈര്‍ വ്യക്തമാക്കുന്നു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് കെ കെ ഷാജഹാന്‍, സെക്രട്ടറിമാരായ കെ വേണുഗോപാല്‍, എം ആര്‍ ബാബുരാജ്, എം ബി ശിവദാസ്, ആര്‍ എം സിദ്ദീഖ്, ഖജാഞ്ചി എം എം മൊയ്തുട്ടി എന്നിവരുടം സുബൈറിനൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടത് യു.ഡി.എഫിന്റെ ജയസാധ്യതകളെ ബാധിക്കാന്‍ സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it