malappuram local

ചുഴലി പ്രകൃതിവിരുദ്ധ പീഡനക്കേസ്: ഒളികാമറ ഉപയോഗിച്ച സംഭവം അട്ടിമറിക്കാന്‍ നീക്കം

പരപ്പനങ്ങാടി: മൂന്നിയൂര്‍ ചുഴലിയില്‍ പ്രകൃതി വിരുദ്ധ പീഡന കേസിന്റെ ഭാഗമായുള്ള ഒളികാമറ ഉപയോഗിച്ച സംഭവം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. കഴിഞ്ഞ ആഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ലണ്ടന്‍ മുസയെന്ന കുന്നുമ്മല്‍ മൂസ(58), പുഴക്കലകത്ത് മുഹമ്മദ് ജയ് സല്‍(28) എന്നിവരെ അറസ്റ്റ് ചെയത് റിമാന്റ് ചെയ്തത്. ഈ പ്രദേശത്തെ ചെറിയ കുട്ടികളെ ഉപയോഗിച്ച് വീടുകളുടെ കുളിമുറികളിലും, കിടപ്പുമുറികളിലും ബട്ടന്‍ കാമറയും മറ്റുംവച്ച് നഗ്‌നത ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കുട്ടികളെ കണ്ടത്തി ചോദ്യം ചെയ്തപ്പോഴാണ് ഞ്ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്ത് വന്നത്.
ഇത്തരം സംഭവങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി, തന്നെ ഉപയോഗിച്ച് 20ല്‍ പരം വീടുകളില്‍നിന്ന് ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയതായി മൊഴി നല്‍കി. പോലിസ് വിഷയം ഗൗനിച്ചിട്ടില്ല. പ്രമുഖ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരായ ഇവരുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാനാണ് നീക്കം.
കോടതിയില്‍ പ്രതികളെ ഹാജരാക്കാന്‍ തിരുരങ്ങാടി പോലിസ് പ്രതികളുടെ സ്വന്തം വാഹനം ഉപയോഗിച്ചതില്‍് അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം പീഡന കേസില്‍ നേരത്തെയും റിമാന്റിലുള്ളവര്‍ പിടിക്കപ്പെട്ടിരുന്നു. അന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ഭരണകക്ഷിയില്‍ അംഗമായിരുന്ന പാര്‍ട്ടി ഇടപെടലാണ് രക്ഷയായത്. സംഭവം പരാതിപ്പെട്ടിട്ടും പോലിസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോഴെത്തെ അറസ്റ്റ്. കാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളും മറ്റും കണ്ടത്തി നശിപ്പിച്ചിട്ടില്ലെങ്കില്‍ പല കുടുംബങ്ങളും ആത്മഹത്യ ചെയേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
കാര്യമായ അന്വേഷണം നടത്താതെ മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കേസ് ഒതുക്കുകയാണങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നേതാക്കളായ ഉസ്മാന്‍ ചുഴലി, മുഹമ്മദ് പി എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it