ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 75000 പേരെ ഒഴിപ്പിച്ചു

മനില: ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മധ്യഫിലിപ്പീന്‍സില്‍ ഏഴര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. മൂന്നു പ്രവിശ്യകളില്‍ നിന്നുള്ളവരെയാണ് ഒഴിപ്പിച്ചത്. കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത വെള്ളപ്പൊക്കത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേഖലയിലെ സ്‌കൂളുകളും ഓഫിസുകളും അടച്ചു. 40ഓളം ആഭ്യന്തരവിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തി. ബോട്ടുകളും മല്‍സ്യബന്ധനയാനങ്ങളും കടലിലിറക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമാര്‍ ദ്വീപിലെ വടക്കന്‍ ഗ്രാമമായ ബതാഗിലാണ് മെലര്‍ എന്ന പേരുള്ള ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. 2013ല്‍ ഹയാനിലുണ്ടായ ചുഴലിക്കാറ്റില്‍ 8000ഓളം ആളുകള്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it