ചീഫ് സെക്രട്ടറിയായി എസ് എം വിജയാനന്ദ് സ്ഥാനമേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 41ാമത് ചീഫ് സെക്രട്ടറിയായി എസ് എം വിജയാനന്ദ് ചുമതലയേറ്റു. പി കെ മൊഹന്തി വിരമിക്കുന്ന ഒഴിവിലാണ് വിജയാനന്ദ് സ്ഥാനമേറ്റത്. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ചേ ര്‍ന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി പി കെ മൊഹന്തി വിജയാനന്ദിന് ചുമതല കൈമാറി. അധികാര വികേന്ദ്രീകരണം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച സമന്വയം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എസ് എം വിജയാനന്ദ് പറഞ്ഞു.
1981 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എസ് എം വിജയാനന്ദിന് 2017 മാര്‍ച്ച് 31വരെ ചീഫ് സെക്രട്ടറി സ്ഥാനത്തു തുടരാനാവും. സബ്കലക്ടര്‍, ജില്ലാ പ്ലാനിങ് ബോര്‍ഡ് ഓഫിസര്‍, അട്ടപ്പാടിയില്‍ ഐടിഡി പ്രൊജക്ട് ഓഫിസര്‍, കൊല്ലം ജില്ലാ കലക്ടര്‍, ലേബര്‍ കമ്മീഷണര്‍, കേന്ദ്ര ഗ്രാമവികസന വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ജിജി തോംസണ്‍ വിരമിച്ച ഒഴിവില്‍ കഴിഞ്ഞ ഫെബ്രുവരി 29നു ചുമതലയേറ്റ പി കെ മൊഹന്തി രണ്ടു മാസമാണു ചീഫ് സെക്രട്ടറി പദവിയില്‍ ഇരുന്നത്. മൊഹന്തിയെ നിയമിച്ചപ്പോ ള്‍ തന്നെ എസ് എം വിജയാനന്ദിനെ അടുത്ത ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
സ്ഥാനമേറ്റടുക്കല്‍ ചടങ്ങി ല്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത പങ്കെടുത്തു.
Next Story

RELATED STORIES

Share it