malappuram local

ചീഫ് സെക്രട്ടറിക്കെതിരേ നല്‍കിയ പരാതി ലഭിച്ചില്ലെന്ന് വിവരാവകാശ രേഖ

കൊണ്ടോട്ടി: കേരള അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരേ നല്‍കിയ പരാതി ലഭിച്ചില്ലെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന് തിരുവനന്തപുരത്തെ ചീഫ് സെക്രട്ടറിയുടെ ഓഫിസ് കൈപ്പറ്റിയ പരാതി ലഭിച്ചില്ലെന്നാണ് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നത്. ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ സെക്രട്ടറി മനോജ് കേദാരം നല്‍കിയ പരാതിയിലാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബിവിഎസ് മണി മറുപടി നല്‍കിയത്.
ഫൈനാന്‍സ് ആന്റ് ഐടി വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെയാണ് മനോജ് പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. ഇതില്‍ നടപടികള്‍ കാണാതിരുന്നതിനാല്‍ ഡിസംബറില്‍ മനോജ് വിവരാവകാശ അപേക്ഷ നല്‍കി. തുടര്‍ന്ന് പരാതി കാണുന്നില്ലെന്നും പകര്‍പ്പ് അയച്ച് നല്‍കാനും ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് ഫോണിലൂടെ നിര്‍ദേശം നല്‍കി. പകര്‍പ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് ജനുവരി എട്ടിന് പരാതി ഓഫിസില്‍ ലഭിച്ചിട്ടില്ലെന്ന മറുപടി ലഭിച്ചത്.
ഒക്ടോബര്‍ 12ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് പരാതി കൈപ്പറ്റിയതായി തപാല്‍ വകുപ്പിന്റെ എക്‌നോളജ്‌മെന്റില്‍ കാണുന്നുണ്ട്. ജില്ലയിലെ ഒരു സ്‌കൂളിലെ വീഷയത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് 2014 ജനുവരിയില്‍ നല്‍കിയ പരാതിയില്‍ ഒരു വര്‍ഷംകഴിഞ്ഞും നടപടിയും കൈക്കൊള്ളാത്തതിനെതിരേ ഫൈനാന്‍സ് ആന്റ് ഐടി വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു പരാതി.
Next Story

RELATED STORIES

Share it