Kollam Local

ചിഹ്നം ലഭിച്ചപ്പോഴേക്കും വൈകി: ഇനി ചുവരെഴുതിയ സ്ഥലങ്ങളിലെല്ലാം ചിഹ്നം വരയ്ക്കണം

ശാസ്താംകോട്ട: തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് മാസം മുമ്പേ വരികയും പലരുടെയും സ്ഥാനാര്‍ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തെങ്കിലം ചിഹ്നം ലഭിച്ചപ്പോഴേക്കും വൈകി. അതുകൊണ്ട് തന്നെ പ്രചരണത്തിന്റെ ഭാഗമായി ചവരെഴുതിയ സ്ഥലങ്ങളിലെല്ലാം ഇനി ചിഹ്നം വരച്ച് ചേര്‍ക്കാനായി പോകണം. സ്വതന്ത്ര്യ സ്ഥനാര്‍ഥികളും പഴയ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് സ്ഥാനാര്‍ഥിയായവര്‍ക്കുമാണ് അക്കിടി പറ്റിയത്. ചിഹ്നം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രചരണത്തില്‍ പിന്നോക്കം പോകാനാകില്ലല്ലോ. എതിര്‍ സ്ഥാനാര്‍ഥികള്‍ ബഹുദൂരം മുന്നേറുകയും ചെയ്യും. അതുകൊണ്ട് തല്‍ക്കാലം ചിഹ്നമില്ലാതെ പ്രചരണം നടത്തുവാന്‍ തീരുമാനിച്ചു. ചുവരെഴുതിയ സ്ഥലങ്ങളിലും മറ്റും ചിഹ്നം വരയ്ക്കാനുള്ള സ്ഥലമിട്ടിട്ട് ചുവരെഴുതി ചിഹ്നമില്ലാതെ പോസ്റ്ററുകളും ഇറക്കി. രണ്ട് ദിവസം മുമ്പ് ചിഹ്നം ലഭിച്ചപ്പോഴേക്കും ഇനി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം. അതിന് മുമ്പ് ചിഹ്നം വോട്ടര്‍മാരുടെ മനസ്സില്‍ ഉറപ്പിക്കണം. അതിന് എത്രയും വേഗം ചിഹ്നം വരയ്ക്കാനും പ്രചരിപ്പിക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സ്ഥാനാര്‍ഥികള്‍. ഇതിനിടയില്‍ ചിഹ്നം ഇല്ലാതെ പോസ്റ്ററുകള്‍ ഇറക്കിയ സ്ഥാനാര്‍ഥികളുടെ പോസ്റ്ററിന് ചുറ്റോട് ചുറ്റും തങ്ങളുടെ ചിഹ്നം പതിപ്പിച്ച് വിരുത് കാട്ടാനും എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തകര്‍ മടിച്ചില്ല.
Next Story

RELATED STORIES

Share it