ചില പ്രതികളെ വെറുതെ വിട്ടതില്‍ നിരാശ: എസ്‌ഐടി മേധാവി

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ചില പ്രതികളെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും പ്രതികള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതില്‍ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണ ഏജന്‍സി തലവനും മുന്‍ സിബിഐ ഡയറക്ടറുമായ ആര്‍ കെ രാഘവന്‍.
തങ്ങളുടെ വാദം ഭാഗികമായി മാത്രമാണ് കോടതി വിശ്വസിച്ചത്. എല്ലാ പ്രതികളേയും ശിക്ഷിക്കാതിരുന്നത് അതുകൊണ്ടാണ്. വിധി പൂര്‍ണമായി പഠിക്കും. നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിക്കും-അദ്ദേഹം അറിയിച്ചു. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ കോടതിവിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it