ചിലിയെ അര്‍ജന്റീന കീഴടക്കി

സാന്റിയാഗോ: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാറൗണ്ടില്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീനയ്ക്കു ജയം. ലാറ്റിനമേരിക്കന്‍ മേഖലയിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയെയാണ് അര്‍ജന്റീന 2-1നു കീഴടക്കിയത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് അര്‍ജന്റീന ജയത്തിലേക്ക് പൊരുതിക്കയറിയത്. കഴിഞ്ഞ കോപ അമേരിക്കയുടെ ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഈ ജയത്തോടെ അര്‍ജ ന്റീനയ്ക്കു കഴിഞ്ഞു.മറ്റു യോഗ്യതാ മല്‍സരങ്ങളി ല്‍ കൊളംബിയ 3-2ന് ബൊളീവിയയെ തോല്‍പ്പിച്ചപ്പോള്‍ ഇ ക്വഡോര്‍-പരാഗ്വേ, പെറു-വെനിസ്വേല മല്‍സരങ്ങള്‍ 2-2നു സമനിലയില്‍ കലാശിച്ചു.യോഗ്യതാറൗണ്ടില്‍ ക്യാപ്റ്റ നും സൂപ്പര്‍ താരവുമായ ലയണ ല്‍ മെസ്സി അര്‍ജന്റീനക്കായി കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ചിലിക്കെതിരേയുള്ളത്. പരിക്കുമൂലം കഴിഞ്ഞ നാലു കളികളിലും താരത്തിനു പുറത്തിരിക്കേണ്ടിവരികയായിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും ടീമിന്റെ വിജയഗോളിനു വഴിയൊരുക്കിയ മെസ്സി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ചിലിക്കായിരുന്നു മല്‍സരത്തില്‍ ആധിപത്യം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇരമ്പിക്കളിച്ച ചിലി 11ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ഫെലിപെ ഗുട്ടിറസാണ് ചിലിക്കായി വലകുലുക്കിയത്. എട്ടു മിനിറ്റിനകം എയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന സമനില പിടിച്ചുവാങ്ങി. 24ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാംഗോ ളും നിക്ഷേപിച്ചു. ബോക്‌സിനുള്ളില്‍ വച്ച് മെസ്സി കോരിയിട്ട പന്ത് ഡിഫന്റര്‍ ഗബ്രിയേല്‍ മെര്‍കാഡോ വലയിലെത്തിക്കുകയായിരുന്നു. സമനില ഗോളിനായി രണ്ടാംപകുതിയില്‍ ചിലി നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. ജയത്തോടെ ലാറ്റിനമേരിക്ക ന്‍ യോഗ്യതാറൗണ്ടില്‍ എട്ടു പോയിന്റോടെ അര്‍ജന്റീന നാലാംസ്ഥാനത്തേക്കുയര്‍ന്നു. നേരത്തേ അഞ്ചാമതായിരുന്ന ചിലി ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്വഡോറാണ് (13 പോയിന്റ്) തലപ്പത്തുള്ളത്.
Next Story

RELATED STORIES

Share it