ചിറ്റൂരില്‍ ജനതാദള്‍ (എസ്)-സിപിഎം സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു

തിരവനന്തപുരം: തിരഞ്ഞെടുപ്പിനിടെ പാലക്കാട് ചിറ്റൂരില്‍ ജനതാദള്‍ (എസ്)-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കുറ്റിപ്പള്ളം വാക്കിനിചള്ള സ്വദേശികളും സഹോദരങ്ങളുമായ സന്തോഷ് (28), സാജന്‍ (25) എന്നിവര്‍ക്കാണു പരിക്കേറ്റത്. വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജനതാദള്‍ (എസ്) പ്രവര്‍ത്തകരാണ്. പട്ടാമ്പി മണ്ണേങ്ങോട് എയുപി സ്‌കൂളിലെ 61ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുഹമ്മദലി എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മറ്റൊരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നടപടി. അട്ടപ്പാടി ചിണ്ടക്കിയില്‍ സുരക്ഷയെച്ചൊല്ലി കേന്ദ്രസേനയും പോലിസും തമ്മിലുണ്ടായ തര്‍ക്കംമൂലം പോളിങ് അല്‍പ്പനേരം തടസ്സപ്പെട്ടു. വടകര കണ്ണൂക്കരയില്‍ മുസ്‌ലിംലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലിസ് ലാത്തിവീശി. നിലമ്പൂരില്‍ പോലിസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
Next Story

RELATED STORIES

Share it