ചിറ്റിലപ്പിള്ളിക്കെതിരേ പ്രതിഷേധവുമായി അപകടത്തില്‍പ്പെട്ട യുവാവ്

കൊച്ചി: തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന നിരാഹാര സമരവേദിയിലേക്കു പ്രതിഷേധവുമായി ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ വച്ച് അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന യുവാവുമായി ബന്ധുക്കള്‍ എത്തി.
13 വര്‍ഷം മുമ്പാണ് വീഗാലാന്‍ഡില്‍ വച്ച് വിജേഷിന് അപകടത്തില്‍ പരിക്കേറ്റത്. വിജേഷിനെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ കാണിക്കാനാണു തങ്ങളെത്തിയതെന്ന് പറഞ്ഞിട്ടും ഇവരെ സമരപ്പന്തലില്‍ പ്രവേശിപ്പിക്കാതെ സമരക്കാര്‍ വാഹനത്തില്‍ കയറ്റി പറഞ്ഞുവിടുകയായിരുന്നു. അതേസമയം, താന്‍ സമരത്തിന് എതിരല്ലെന്നും എന്നാല്‍, ബിസിനസിനെ സപോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് നിരാഹാരസമരമെന്ന പേരില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമരം നടത്തുന്നതെന്നും വിജേഷ് പറഞ്ഞു. ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തില്‍ നടന്ന അപകടത്തില്‍ അദ്ദേഹത്തിനും ഉത്തരവാദിത്തമുണ്ട്.
മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ നിരാഹാരസമരം നടത്തുന്ന ചിറ്റിലപ്പിള്ളി കഴിഞ്ഞ 13 വര്‍ഷമായി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.
ഇത്രയും വര്‍ഷത്തിനിടയില്‍ തന്നെ കാണാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നും വിജേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it