Second edit

ചിരി, പുഞ്ചിരി

പുഞ്ചിരി സൗഹൃദത്തിന്റെ ലക്ഷണമാണെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. എന്നാല്‍ വേണ്ടാതെ ചിരിക്കുന്നവരെ സൂക്ഷിക്കണം എന്നു കരുതുന്ന സമൂഹങ്ങളുമുണ്ട്. 'ചിരിച്ചു കഴുത്തറുക്കുന്നവര്‍' എന്നു മലയാളികള്‍ പറയാറുണ്ടല്ലോ. വല്ലാതെ ചിരിക്കുന്നവരെ സൂക്ഷിക്കണം എന്ന കാര്യത്തില്‍ റഷ്യക്കാര്‍ക്കുമില്ല സംശയം. അവര്‍ മിതമായി മാത്രം ചിരിക്കുന്ന ഒരു സമൂഹമാണ്.
എന്തുകൊണ്ടാണു ചിരി ചിലര്‍ക്ക് അഹിതമാവുന്നത് എന്ന വിഷയം പോളണ്ടിലെ സയന്‍സ് അക്കാദമിയിലെ മനശ്ശാസ്ത്രജ്ഞയായ കൂബാ ക്രിസ് പഠന വിധേയമാക്കി. പഠനത്തെ സംബന്ധിച്ച് അമേരിക്കയിലെ അറ്റ്‌ലാന്റിക് മാഗസിനില്‍ വന്ന ഒരു ലേഖനം പറയുന്നതു സമൂഹത്തിലെ അസ്ഥിരതയുടെയും അശുഭചിന്തയുടെയും പ്രതിഫലനമാണ് ചിരിയോടുള്ള ബന്ധപ്പെട്ട സമൂഹത്തിന്റെ സമീപനത്തിനു പിന്നിലെന്നാണ്.
അഴിമതി നിറഞ്ഞ സമൂഹങ്ങളില്‍ ജനങ്ങള്‍ക്കു ചിരി അത്ര സുഖകരമായ ഏര്‍പ്പാടായി തോന്നാനിടയില്ല. പോളിഷ് ഗവേഷണ പഠനത്തില്‍ കണ്ടതും അതു തന്നെ. ജപ്പാന്‍, ഇന്ത്യ, ഇറാന്‍, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ചിരി ആളുകള്‍ക്ക് അത്ര പഥ്യമല്ല. ഇന്ത്യ, അര്‍ജന്റീന, മാലദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും ചിരി ചതിയന്‍മാരുടെയും അഴിമതിക്കാരുടെയും മുഖമുദ്രയായി കാണുന്നു. രാഷ്ട്രീയക്കാരോട് ഈ നാടുകളിലെ ജനങ്ങള്‍ക്കു പുച്ഛം തോന്നാനും ഒരുപക്ഷേ, അതു തന്നെയാവും കാരണം.
Next Story

RELATED STORIES

Share it