ചിമ്പാന്‍സിക്ക് സിഗരറ്റും കോളയും; മൃഗശാലയ്‌ക്കെതിരേ കേസ്‌

വാഷിങ്ടണ്‍: യുഎസിലെ ലൂസിയാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ബാറ്റണ്‍ റൂഷ് പാര്‍ക്കിലെ കാന്‍ഡി എന്ന ചിമ്പാന്‍സിക്ക് സിഗരറ്റ് നല്‍കുന്നുവെന്നാരോപിച്ച് മൃഗാവകാശ സംഘടന കോടതിയില്‍. പാര്‍ക്കിനെതിരേ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് സംഘടന. കാന്‍ഡി എന്ന പെണ്‍കുരങ്ങ് സിഗരറ്റ് വലിക്കുന്നതായും വെള്ളത്തിനുപകരം അധികൃതര്‍ കുരങ്ങിനു സോഫ്റ്റ് ഡ്രിങ്കാണ് നല്‍കുന്നതെന്നും ആരോപണമുണ്ട്.
കാന്‍ഡിയെ ഇപ്പോള്‍ ഒറ്റപ്പെട്ട കൂട്ടിലാണ് ഇട്ടിരിക്കുന്നതെന്നും ഉടനെത്തന്നെ സ്വതന്ത്രയാക്കണമെന്നും ആനിമല്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ട് എന്ന സംഘടന ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായി സന്ദര്‍ശകര്‍ക്ക് കാന്‍ഡിയുടെ കൂടിനുള്ളിലേക്കു കത്തിച്ച സിഗരറ്റുകളടക്കമുള്ള സാധനങ്ങള്‍ എറിഞ്ഞുകൊടുക്കാന്‍ അധികൃതര്‍ അനുവദിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെപ്പോലെത്തന്നെ സിഗരറ്റ് വലിക്കുന്നത് ചിമ്പാന്‍സികള്‍ക്കും ദോഷം ചെയ്യും.
സിഗരറ്റ് വലിക്കാന്‍ അനുവദിക്കുന്നത് എന്‍ഡേന്‍ജേര്‍ഡ് സ്പീഷിസ് ആക്റ്റിന്റെ ലംഘനമാണെന്നും സംഘടന ആരോപിച്ചു.
Next Story

RELATED STORIES

Share it