ചിത്രലേഖ ബിഎസ്പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: സിപിഎമ്മിന്റെ ജാതീയ ആക്രമണത്തിനെതിരേ 10 വര്‍ഷമായി സമരമുഖത്തുള്ള കണ്ണൂരിലെ ദലിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ ബിഎസ്പിയില്‍ ചേര്‍ന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന ബിഎസ്പി സംസ്ഥാന കമ്മിറ്റിയില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് ജെ സുധാകരന്‍ ഐഎഎസ് (റിട്ട), സംസ്ഥാന കോ-ഓഡിനേറ്റര്‍ എം ഗോപിനാഥന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി അംഗത്വം നല്‍കി. ചിത്രലേഖയെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ കണ്‍വീനറുമായി തിരഞ്ഞെടുത്തെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദലിത്, മുസ്‌ലിം വിഷയങ്ങളില്‍ സാമൂഹിക ഇടപെടലിനുള്ള ഇടം എന്ന നിലയിലാണ് ബിഎസ്പിയില്‍ ചേര്‍ന്നതെന്ന് ചിത്രലേഖ പറഞ്ഞു.
Next Story

RELATED STORIES

Share it