ചിത്രലേഖയ്ക്ക് കണ്ണൂരില്‍ ഭൂമി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ചിത്രലേഖയ്ക്ക് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചിറയ്ക്കല്‍ വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള 74 സെന്റ് ഭൂമിയില്‍നിന്ന് 5 സെന്റ് ഭൂമിയാണ് അനുവദിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സ്വന്തം ഭൂമിയില്‍ ഒരുവിഭാഗം താമസിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ വച്ച് ചിത്രലേഖ പകരം ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. അവര്‍ക്ക് നാട്ടില്‍ സ്വന്തമായി ഭൂമി ഉള്ളതിനാല്‍ പുതിയ ഭൂമി കണ്ടെത്തി കൊടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍, അതുനോക്കാതെ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡ്രൈവറായ ചിത്രലേഖ ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലായിരുന്നു.

Next Story

RELATED STORIES

Share it