Kottayam Local

ചിട്ടി തട്ടിപ്പ്; കുറുപ്പന്തറയില്‍ തെളിവെടുപ്പു നടത്തി

കടുത്തുരുത്തി: ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അമൃതശ്രീ ചിട്ടി സ്ഥാപന ഉടമയെ കുറുപ്പന്തറയിലെത്തിച്ചു തെളിവെടുപ്പു നടത്തി. കേസിലെ ഒന്നാം പ്രതിയായ എറണാകുളം ചെറായി പതിയശേരില്‍ ശിവദാസന്‍ (54)നെയാണ് കുറുപ്പന്തറയിലെ സ്ഥാപനത്തിന്റെ ശാഖയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
കാണക്കാരി കാഞ്ഞിരക്കുന്നേല്‍ സാബുവിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 14ന് ഇയാള്‍ക്കെതിരേ കടുത്തുരുത്തി പോലിസ് കേസെടുത്തിരുന്നു. മരട് പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിയെ കോടതിയില്‍ നിന്നാണ് തെളിവെടുപ്പിനായി കടുത്തുരുത്തി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. കുറുപ്പന്തറയില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃതശ്രീ എന്ന സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് കുറേ ദിവസം മറ്റൊരു പേരില്‍ ഇവിടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
കുറുപ്പന്തറ ഓഫിസിലെ മാനേജറായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ഷൈന്‍, ഇവിടുത്തെ ജീവനക്കാരി ഞീഴൂര്‍ സ്വദേശി സീമ എന്നിവര്‍ക്കെതിരെയും കടുത്തുരുത്തി പോലിസ് കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്. പ്രതിയുമായി തെളിവെടുപ്പിനെത്തിയ പോലിസ് കുറുപ്പന്തറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും ഫയലുകള്‍, രസീതുകള്‍, പാസ് ബുക്കുകള്‍ തുടങ്ങിയ പിടിച്ചെടുത്തു. കംപ്യൂട്ടറില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകളും പോലിസ് എടുത്തു. നിരവധിയാളുകളാണ് തളിവെടുപ്പിനെത്തിച്ച പ്രതിയെ കാണാന്‍ തടിച്ചു കൂടിയത്.
Next Story

RELATED STORIES

Share it