ചിക്കുന്‍ഗുനിയക്ക് സമാനമായ പകര്‍ച്ചവ്യാധി: ലെപ്പിഡോപ്‌ടെറിസത്തിന് കാരണം നിശാശലഭം

കോഴിക്കോട്: കേരളത്തില്‍ മഴക്കാലത്തുണ്ടാവുന്ന ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് സമാനമായ പകര്‍ച്ചവ്യാധി ലെപ്പിഡോപ്‌ടെറിസമാണെന്നും അത് ടൈഗര്‍ മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങള്‍ മൂലമാണ് ഉണ്ടാവുന്നതെന്നും ഗവേഷണ പഠനങ്ങളില്‍ നിന്നു തെളിഞ്ഞതായി മിംസ് റിസേര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിംസ് റിസേര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. പി ജെ വില്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. ഗവേഷണഫലങ്ങള്‍ പബ്ലിക് ലൈബ്രറി സയന്‍സ് (പ്ലോസ്)പ്രസിദ്ധീകരിക്കുന്ന പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിറകുകളില്‍ കടുവയുടേതുപോലുള്ള മഞ്ഞയും കറുപ്പും രൂപങ്ങളുള്ള ടൈഗര്‍ നിശാശലഭം മൂലമുള്ള ഗുരുതരമായ ലെപ്പിഡോപ് ടെറിസം കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ്. കൊതുക് പരത്തുന്ന പകര്‍ച്ച വ്യാധികള്‍ക്ക് സമാനമാണിത്. അസോട്ട കാരികേ (അീെമേരമൃശരമല) എന്നറിയപ്പെടുന്ന ടൈഗര്‍ നിശാശലഭമാണ് ഇതിന് അടിസ്ഥാന കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിശാശലഭങ്ങള്‍ കൊഴിച്ചുകളയുന്ന ശല്‍ക്കങ്ങളും സ്രവങ്ങളും മനുഷ്യരുടെ ത്വക്കുമായി സമ്പര്‍ക്കത്തിലാവുകയോ ഇവ ശ്വസിക്കുകയോ ചെയ്താല്‍ തൊലിപ്പുറമേ ചൊറിഞ്ഞു തടിക്കുകയും ശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും വ്യാപിക്കുകയും വളരെ സങ്കീര്‍ണമായ രോഗാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നതും ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടേതുപോലുള്ളതുമായ ലക്ഷണങ്ങള്‍, പനി, കുളിര്, തലവേദന, ഛര്‍ദ്ദി, അതിസാരം, സന്ധിവേദന, ചുവന്ന തടിപ്പ്, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക, ശ്വാസകോശ പ്രശ്‌നങ്ങള്‍, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തന വൈകല്യം എന്നിവയെല്ലാം പിന്നീട് മാരകമായി മാറാനുള്ള സാധ്യതയുണ്ടെന്നും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഡോ. പി ജെ വില്‍സിനു പുറമെ ആസ്റ്റര്‍ മിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. രാഹുല്‍ മേനോന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയ വര്‍മ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it