ചികില്‍സാ നിഷേധം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാ ന്‍ ദുരിത ബാധിതര്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തി ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ കേരളത്തിന് നോട്ടീസയച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി, കാസര്‍കോട്, പാലക്കാട് ജില്ലാ കലക്ടര്‍മാര്‍ എന്നിവരോടാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. മാധ്യമ വാര്‍ത്ത ശരിയാണെങ്കില്‍ ചികില്‍സ തേടാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി കണക്കാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.പാലക്കാട് ജില്ലയിലെ മുതലമടയില്‍ നടത്തിയ അനൗദ്യോഗിക സര്‍വേയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ പാര്‍ശ്വഫലങ്ങള്‍ 14 വയസ്സില്‍ താഴെയുള്ള 613 കുട്ടികളില്‍ നിലനില്‍ക്കുന്നുണ്ടെന്നും രോഗബാധ കണ്ടെത്തിയിട്ടും വേണ്ട ചികില്‍സ ലഭിക്കുന്നില്ലെന്നുമായിരുന്നു വാര്‍ത്ത. മുതലമട, വേലന്താവളം, വടകരപതി, എരുതംപതി, നെന്മാറ, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it