thrissur local

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം

ചാവക്കാട്: കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. ബ്ലോക്കില്‍ 13ല്‍ 10 അംഗങ്ങള്‍ ഉണ്ടായായിട്ടും മൂന്ന് അംഗങ്ങളുള്ള സിപിഎമ്മിന് ഇക്കഴിഞ്ഞ തവണ ബ്ലോക്ക് പ്രസിഡന്റ് പദവി സമ്മാനിച്ച പാരമ്പര്യമുള്ള ചാവക്കാട് ബ്ലോക്കില്‍ ഇത്തവണയും ഇതു തന്നെ ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍.
കഴിഞ്ഞ തവണത്തെ അതേ അംഗ ബലം തന്നേയാണ് ഇക്കുറിയും യുഡിഎഫിനുള്ളത്. യുഡിഎഫ് 10 (കോണ്‍ഗ്രസ് ആറ്, മുസ്‌ലിം ലീഗ് നാല്) എല്‍ഡിഎഫ് മൂന്ന്. ഐ ഗ്രൂപ്പ് നേതാവും കെപിസിസി അംഗവുമായ എം വി ഹൈദരലി, കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും വടക്കേകാട് ബ്ലോക്ക് സെക്രട്ടറിയുമായ കെ പി ഉമ്മര്‍, കടപ്പുറം മണ്ഡലം പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ സി മുസ്താക്കലി എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ളത്. ബ്ലോക്കില്‍ എ ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് മുന്‍തൂക്കം. അഞ്ച് പേരാണ് ഐ ഗ്രൂപ്പ് അംഗങ്ങളായുള്ളത്. ഐ ഗ്രൂപ്പ് അംഗ സംഖ്യ ഒന്ന് മാത്രമാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുലഌതിരഞ്ഞടുപ്പില്‍ ഐ ഗ്രൂപ്പ് അംഗമായ എം വി ഹൈദരാലിയെ മുസ്‌ലിം ലീഗിലെ നാല് അംഗങ്ങളും പിന്തുണക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ എ ഗ്രൂപ്പ് അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസിനെ ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും മുസ്‌ലിം ലീഗിലെ നാല് അംഗങ്ങളും സിപിഎമ്മിലെ മൂന്ന് അംഗങ്ങളും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ സുനിതാ ബാലനും സിപിഎമ്മിലെ ഷൈനി ഷാജിയും മല്‍സരിച്ചപ്പോള്‍ എ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളും ഐ ഗ്രൂപ്പിലെ ഒരംഗവും സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു. ഇതോടെ ഷൈനി ഷാജി പ്രസിഡന്റായി.
നേരത്തെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത സുനിതാ ബാലനെതിരേ വോട്ടു ചെയ്യണമെന്ന അന്നത്തെ ഡിസിസി പ്രസിഡന്റ് വി ബലറാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു എ ഗ്രൂപ്പ് അംഗങ്ങള്‍ സുനിതാ ബാലനെതിരേ വോട്ടു ചെയ്തത്. അകലാട് ലീഗ് പ്രവര്‍ത്തകനെ ഗുണ്ടാ ലിസ്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത വടക്കേകാട് എസ്‌ഐ സജിന്‍ ശശിയെ സ്ഥലം മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടും എസ്‌ഐ യെ സംരക്ഷിക്കുന്നത് എ ഗ്രൂപ്പ് നേതാവ് ഒ അബ്ദുല്‍ റഹ്മാന്‍ കുട്ടിയാണെന്ന ആരോപണമുയര്‍ത്തിയാണ് ലീഗ് അംഗങ്ങള്‍ എ ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരേ അന്ന് വോട്ട് ചെയ്തത്. എ ഗ്രൂപ്പ് അംഗത്തെ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞ തവണ രൂപം കൊണ്ട കൂട്ടുകെട്ട് ഇത്തവണയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it