Flash News

ചാല ജെറ്റ് സന്തോഷ് വധം; രണ്ട് പേര്‍ക്ക് വധശിക്ഷ

ചാല ജെറ്റ് സന്തോഷ് വധം; രണ്ട് പേര്‍ക്ക് വധശിക്ഷ
X
court order

തിരുവനന്തപുരം: ചാല ജെറ്റ് സന്തോഷ് വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ.രണ്ടുപേര്‍ക്കാണ് വധശിക്ഷ. ബാക്കിയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ്റുകാല്‍ സ്വദേശികളായ അനില്‍, സോജു എന്നിവര്‍ക്കാണ് വധശിക്ഷ. പ്രാവ് ബിനു, സുര എന്ന സുരേഷ് കുമാര്‍, കൊച്ചു ഷാജി, ബിജു കുട്ടന്‍, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2004 നവംബറിലാണ് മലയന്‍കീഴിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് സന്തോഷിനെ കടത്തിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിലെ പ്രതി അനില്‍ കുമാറുമായുള്ള വഴക്കും മറ്റൊരു പ്രതിയായ സുരേഷ് കുമാറിന്റെ ഭാര്യയുമായുള്ള ബന്ധവുമാണ് സന്തോഷിന്റെ കൊലപാതകത്തിന് കാരണം. അതിക്രൂരമായ കൊലപാതകം നടത്തിയ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാവുമെന്ന് പറഞ്ഞാണ് കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it