thrissur local

ചാലില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ്കൂടുന്നു

മാള: മാളയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന ചാലില്‍ പഌസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്നു. ഉപ്പ് ജലം കയറാതിരിക്കാന്‍ നിര്‍മിച്ച ബണ്ടിനു സമീപമാണിത്. ഇവ നീക്കം ചെയ്യാന്‍ ആരും തയാറായിട്ടില്ല.
ഉപ്പ് ജലം കയറാതെ സംരക്ഷിക്കുന്ന ഭാഗം കൂടിയാണിത്. വേലിയേറ്റ സമയത്ത് ഇവ ഒഴുകി പരന്ന് പോകും. ഇറക്ക സമയത്ത് വീണ്ടും ബണ്ടിനടുത്തെത്തും. മാള പഞ്ചായത്തിന് കീഴിലുള്ള പ്രദേശത്താണ് മാലിന്യകൂമ്പാരമായത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് മാലിന്യം ചാലില്‍ നിക്ഷേപിക്കുന്നത്. നേരത്തേ അറവുമാടുകളുടെ മാലിന്യം നിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാളക്കടവില്‍ മനുഷ്യവിസര്‍ജ്യം ടാങ്കില്‍ കൊണ്ടുവന്ന് തള്ളിയിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മാളയിലെ ശുദ്ധജല സ്രോതസ് സംരക്ഷിക്കാന്‍ നിലവിലെ ഭരണ സമിതിക്ക് കഴിയുന്നില്ലന്ന് ചിലര്‍ ആരോപിക്കുന്നു
Next Story

RELATED STORIES

Share it