Pathanamthitta local

ചാര്‍ളി കൊലക്കേസ്: പ്രതിയെ വിട്ടയച്ചു

പത്തനംതിട്ട: കോഴഞ്ചേരി തെക്കേമല മുരുപ്പ് പുതിയാമണ്ണില്‍ ചാര്‍ളി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി തെക്കേമല മുരുപ്പ് പിച്ചന്‍ വിളയില്‍ വീട്ടില്‍ ബിജുരാജിനെ കോടതി വെറുതെ വിട്ടു. പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി നമ്പര്‍ രണ്ട് ജഡ്ജി പി ഷേര്‍ളിദത്ത് ആണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവായത്.
2005 ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെക്കേമല ട്രയംഫന്റ് ജങ്ഷന് സമീപം വച്ച് ക്രിസ്മസ് കരോളില്‍ പങ്കെടുത്ത ചാര്‍ളിയുടെ ബന്ധുക്കളും ബിജുരാജും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന ചാര്‍ളിയെ ബിജുരാജ് കമ്പിവടിയും കല്ലും മറ്റും ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കി സമീപത്തെ പുരടിയത്തില്‍ തള്ളിയെന്നായിരുന്നു കേസ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ചാര്‍ളി 2006 ജനുവരി 24ന് മരിച്ചു. കോഴഞ്ചേരി സിഐയാണ് അന്വേഷണം നടത്തിയത്. ചാര്‍ളിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതി്ക്ക് വേണ്ടി അഭിഭാഷകരായ മാത്തൂര്‍ സുരേഷ്, ആര്‍ ഷണ്‍മുഖന്‍, വി സി കപില്‍, ഹരി എം എ ഹാജരായി.
Next Story

RELATED STORIES

Share it