ചാരവൃത്തി: ഒരാള്‍ അറസ്റ്റില്‍

പത്താന്‍കോട്ട്: ഐഎസ്‌ഐ ഏജന്റുമായി ബന്ധമുണ്ടെന്നാരോപിച്ച് മോഗ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. സന്ദീപ് മല്‍ഹി എന്ന 27കാരനാണ് പത്താന്‍കോട്ട് മാമൂണ്‍ കന്റോണ്‍മെന്റില്‍ നിന്നു പിടിയിലായത്. നേരത്തെ പഞ്ചാബില്‍ പോലിസ് അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ഇര്‍ഷാദില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ
കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it