ചാരവൃത്തിക്കേസില്‍ ഒരു സൈനികന്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎസ്‌ഐയുമായി ബന്ധപ്പെട്ട ചാരവൃത്തിക്കേസില്‍ ഒരു സൈനികന്‍ കൂടി അറസ്റ്റില്‍. കരസേന ഹവില്‍ദാര്‍ ഫാരിദ്ഖാനെയാണ് പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഐഎസ്‌ഐ ചാരനെന്നു സംശയിക്കുന്ന കഫയ്ത്തുല്ലാഖാനുമായി ബന്ധപ്പെട്ട് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. കഴിഞ്ഞ മാസം 26നാണ് ന്യൂഡല്‍ഹിയില്‍ കഫയ്ത്തുല്ലാഖാന്‍ പിടിയിലാവുന്നത്. പിന്നാലെ ബിഎസ്എഫ് ജവാന്‍ അബ്ദുല്‍ റഷീദ്, മുന്‍ കരസേന ഹവില്‍ദാര്‍ മുനവ്വര്‍ അഹ്മദ് മിര്‍, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ സാബര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it