Kollam Local

ചാമ്പക്കടവില്‍ വടിവാളുമായി എത്തിയ മൂവര്‍സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പന്മന: വടക്കുംതല ചാമ്പക്കടവ് ജങ്ഷന് സമീപം ബൈക്കില്‍ വടിവാളുമായി എത്തിയ മൂവര്‍സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം. ഒരേ ദിശയില്‍ വരികയായിരുന്ന ബൈക്ക് യാത്രികര്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അതില്‍ യാത്രചെയ്തിരുന്ന ആറുപേര്‍ക്ക് നേരെ അസഭ്യം പറയുകയും ഓട്ടോയുടെ രണ്ട് വശത്ത് നിന്ന് രണ്ട്‌പേര്‍ ഭീഷണി മുഴക്കുകയും ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
ബഹളംകേട്ട് ഓടിക്കൂടിയ സ്ത്രീകളായ നാട്ടുകാര്‍ക്കെതിരെയും ബൈക്കിലെത്തിയ അക്രമിസംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയുണ്ട്. തുടര്‍ന്ന് സ്ത്രീകളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടതോടെ അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ചവറ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികള്‍ വന്ന ബൈക്കിനെപ്പറ്റി സൂചന കിട്ടിയതായിട്ടാണ് വിവരം.
Next Story

RELATED STORIES

Share it