kozhikode local

ചാനല്‍ ജീവനക്കാരനെ ആക്രമിച്ച സംഭവം: യുവതിയെ ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് പരാതി

വടകര: പ്രാദേശിക ചാനല്‍ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തതിന്റെ പേരില്‍ യുവതിയെ ഉപയോഗിച്ച് വ്യാജപരാതി കൊടുത്ത് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. വടകരയിലെ ജിഎസ്‌വി ചാനലിലെ ജീവനക്കാര്‍ക്കെതിരേ യുവതി നല്‍കിയ പരാതി കള്ളപരാതിയാണെന്ന് കാണിച്ചാണ് എംഡി ഡിവൈഎസ്പിക്ക് പരാതി കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ 25 നു രാത്രിയാണ് ജിഎസ്‌വി ചാനല്‍ സുറ്റുഡിയോവിനു നേരെ ആക്രമണമുണ്ടായത്. വിഷ്വല്‍ എഡിറ്റിങ് ജോലി ചെയ്യുന്ന പതിയാരക്കര സ്വദേശി അമല്‍കുമാറിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി മെഡിക്കല്‍സിലെ സി എച്ച്. രജീഷായിരുന്നു അമല്‍കുമാറിനെ അക്രമിച്ചത്. ഇതു സംബന്ധിച്ച് വടകര പോലിസ് രജീഷ് കുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഇതിനിടയിലാണ് വ്യാജ പരാതിയുമായി രജീഷും കൂട്ടരും ഇറങ്ങിത്തിരിച്ചതെന്ന് ജിഎസ്‌വി എംഡി സി രാജന്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. രജീഷിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമല്‍കുമാറും ജിഎസ്‌വി ചാനല്‍ ജീവനക്കാരും ചേര്‍ന്ന് രജീഷിന്റെ മെഡിക്കല്‍ഷോപ്പിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.
രജീഷുമായുള്ള അക്രമ സംഭവങ്ങളൊന്നും പരാമര്‍ശിക്കാതെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കൊടുത്ത കേസ് വ്യാജമാണെന്നും ഈ പരാതിയില്‍ കേസെടുക്കുകയാണ് പോലിസ് ചെയ്തിരിക്കുന്നത്. ഉച്ചക്കു ശേഷം 2.30 ഓടെ ചാനല്‍ ജീവനക്കാര്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നൊക്കെയാണ് പരാതി. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ജിഎസ്‌വി എംഡി വ്യക്തമാക്കി.
അമല്‍കുമാറിനെ ചാനല്‍ ഓഫിസില്‍ കയറി മര്‍ദ്ദിച്ചത് സംബന്ധിച്ച് പോലിസ് കേസെടുത്തതിന്റെ വിദ്വേഷം വ്യാജപരാതിയിലൂടെ തീര്‍ക്കാനാണ് രജീഷും കൂട്ടരും ശ്രമിക്കുന്നതെന്നും എംഡി അറിയിച്ചു. ഇതിനു തന്റെ ജീവനക്കാരിയെ കരുവാക്കിയിരിക്കുകയാണ്. ഈ ജീവനക്കാരിയുമായി ജിഎസ്‌വിയിലെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. മാത്രമല്ല അടികിട്ടിയ അമല്‍കുമാര്‍ ഇവര്‍ ആരോപിക്കുന്ന സംഭവം നടക്കുമ്പോള്‍ നാല് കിലോമീറ്റര്‍ അകലെ പതിയാരക്കരയിലെ വീട്ടിലാണ് ഉണ്ടായിരുന്നതും. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്യുമെന്നും എംഡി പറഞ്ഞു.
Next Story

RELATED STORIES

Share it