Flash News

ചാംപ്യന്‍സ് ലീഗ്; പി.എസ്.ജിയും യുവന്റസും നോക്കൗട്ടില്‍

ചാംപ്യന്‍സ് ലീഗ്; പി.എസ്.ജിയും യുവന്റസും നോക്കൗട്ടില്‍
X
ronaldo

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ പി.എസ്ജിയും യുവന്റസ്ും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. മാല്‍മോ എഫ്ഫിനെതിരേ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. ഡി മരിയ രണ്ടു ഗോളും റാബിയോട്ട്, ഇബ്രാമോവിക്ക്, ലൂക്കാസ് മൗറാ എന്നിവര്‍ ഓരോ ഗോളും നേടി. സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് പി.എസ്.ജിയില്‍ തിരിച്ചുവന്ന ആദ്യമല്‍സരമായിരുന്നു ഇത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ 1-0ത്തിന്റെ ജയമാണ് യുവന്റസ് നേടിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -പി.എസ്.വി ഐന്തോവന്‍ മല്‍സരം സമനിലയില്‍ കലാശിച്ചു.
റയല്‍ മാഡ്രിഡ് ശക്ടര്‍ ഡൊണെടസ്‌കിനെതിരേ മൂന്നിനെതിരേ നാലു ഗോളിന്റെ വിജയം നേടി. ഈ വിജയത്തോട് റയല്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലൂടെയാണ് റയല്‍ ഡൊണസ്‌കിനെതിരേ മുന്നിലെത്തിയത്. മോഡ്രിക്, കാര്‍വജെല്‍ എന്നിവരാണ് റയലിന് വേണ്ടി വലകുലക്കിയ മറ്റു രണ്ടുപേര്‍.

[caption id="attachment_23987" align="alignnone" width="623"]zlatan-ibramovic സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് [/caption]
Next Story

RELATED STORIES

Share it