ചാംപ്യന്‍മാരെ മുംബൈ വീഴ്ത്തി

കൊല്‍ക്കത്ത: ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ എഫ്.സി ഒടുവില്‍ തലയുയര്‍ത്തി മടങ്ങി. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തു വിട്ടത്.
ഹെയ്ത്തി താരം സോണി നോര്‍ദെയുടെ ഇരട്ട ഗോളും (26, 94) ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ഛേത്രി (90)യുടെ ഗോളുമാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്. 47-ാം മിനിറ്റില്‍ ഇയാന്‍ഹ്യൂം, 90-ാം മിനിറ്റില്‍ അരാത്ത ഇസുമി, എന്നിവരിലൂടെ കൊല്‍ക്കത്തയും മറുപടി നല്‍കി.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലായിരുന്നു മുംബൈയുടെ വിജയം. ഹെയ്ത്തി താരം സോണി നോര്‍ദയിലൂടെ മുംബൈയായിരുന്നു ആദ്യ ലീഡ് നേടിയത്.
വിജയത്തോടെ 16 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. മുംബൈക്കെതിരേ തോല്‍വി വഴങ്ങിയെങ്കിലും 14 മല്‍സരങ്ങളില്‍ നിന്നും 23 പോയിന്റുമായി കൊല്‍ക്കത്ത തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. നാല് ജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കമാണ് 16 പോയിന്റ് നേടി മുംബൈ ഏഴാം സ്ഥാനത്തെത്തിയത്.
Next Story

RELATED STORIES

Share it