palakkad local

ചളവറയില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചളവറ: വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിവേചനമില്ലാത്ത വികസനത്തിന് മുദ്രാവാക്യമുയര്‍ത്തി ചളവറ ഗ്രാമപ്പഞ്ചായത്തിലെ 4, 7 വാര്‍ഡുകളില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാലാം വാര്‍ഡില്‍ മല്‍സരിക്കുന്ന റുഖിയയും ഏഴാം വാര്‍ഡില്‍ മല്‍സരിക്കുന്ന മുഹമ്മദ് റിയാസുമാണ് ഇന്നലെ ഉച്ചയ്ക്ക് ചളവറ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ വേണുനാരായണന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി ഷെമീര്‍, യൂസഫ്, ഹംസ, ഷാഫില്‍, നൗഫല്‍, മിതിലാജ്, ഫാത്തിമ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it