ചലച്ചിത്ര മേഖലയില്‍ പോര് മുറുകുന്നു മാക്ട ഫെഡറേഷനുമായി ബന്ധമില്ലെന്ന് മാക്ട

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ തമ്മില്‍ പോരു മുറുകുന്നു. മാക്ട ഫെഡറേഷനെതിരേ മാക്ട രംഗത്ത്. ഫെഫ്കയ്‌ക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്ന മാക്ട ഫെഡറേഷന്‍ എന്ന സംഘടനയ്ക്കു  മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷനു(മാക്ട)മായി യാതൊരു വിധ ബന്ധവുമില്ലെന്നു മാക്ട ചെയര്‍മാന്‍ ജി എസ് വിജയന്‍, ജനറല്‍ സെക്രട്ടറി പി സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാക്ടയും ഫെഫ്കയും സഹോദര സ്ഥാപനങ്ങളാണ്. എന്നാല്‍, മാക്ടയും ഫെഫ്കയും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍  പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മാക്ട ഭാരവാഹികള്‍ പറഞ്ഞു. മാക്ട എന്ന പേരും ലോഗോയും കേന്ദ്ര ഗവണ്‍മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ.്  ഈ പേരിനോടും ലോഗോയോടും സമാനമായതോ സാദൃശ്യമുള്ളതോ ആയ പേരോ ലോഗോയോ മറ്റു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നും മാക്ട ഭാരവാഹികള്‍ പറഞ്ഞു. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന മുഴുവന്‍ സാങ്കേതിക വിദഗ്ധരും ഫെഫ്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.
ഫെഫ്കയില്‍നിന്നോ മാക്ടയില്‍നിന്നോ ആരും മറ്റൊരു സംഘടനയിലേക്കും പോയിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി ഇവര്‍ പറഞ്ഞു. ഫെഫ്ക ഉന്നയിച്ചിരിക്കുന്ന 33 ശതമാനം വേതന വര്‍ധനവ് എന്ന ആവശ്യത്തിനു മാക്ടയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഇവര്‍ പറഞ്ഞു. മാക്ട വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, എസ് എന്‍ സ്വാമി എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it