ചലച്ചിത്രോല്‍സവത്തിന്  ഇന്ന് തുടക്കം

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ഇന്നു തുടക്കം. 10 ദിവസത്തെ മേളയില്‍ ചലച്ചിത്രലോകത്തെ ആഗോള വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ബോളിവുഡ് നടന്‍ അനില്‍ കപൂറാണ് ഉദ്ഘാടകന്‍. സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. ശേഖര്‍ കപൂര്‍, ശ്യാംബെനഗല്‍, കൗശിക് ഗാംഗുലി, മാത്യു ബ്രൗണ്‍, പാബ്‌ലൊ ട്രാപെരൊ, അലെജാന്‍ഡ്രോ, അമെനബാര്‍, ടോംഹൂപര്‍, കാര്‍ലസ് സോറ, മൈക്കിള്‍ റാഡ്‌ഫോഡ്, ജിയോണ്‍ ക്യൂ ഹ്വാന്‍ തുടങ്ങിയവര്‍ ചലച്ചിത്രോല്‍സവത്തില്‍ സംബന്ധിക്കും.
ലോക സിനിമാവിഭാഗത്തില്‍ 187ും ഇന്ത്യന്‍ പനോരമാവിഭാഗത്തില്‍ 47ും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീന, ബെല്‍ജിയം, ബൊളീവിയ. കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, ഐസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലുള്ളത്.മാത്യു ബ്രൗണിന്റെ ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റിയാണ് 46ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സത്തിന്റെ ഉദ്ഘാടനചിത്രം. സംസ്‌കൃത ചിത്രമായ പ്രിയമാനസം ആണ് ഇന്ത്യന്‍ പനോരമയിലെ ആദ്യ ചിത്രം. അര്‍ജന്റീനയുടെ ദ ക്ലാന്‍ ആയിരിക്കും സമാപനചിത്രം.
Next Story

RELATED STORIES

Share it