thrissur local

ചരിത്രത്തെ സംരക്ഷിക്കാനാവാത്തവര്‍ എങ്ങനെ ഭാവിയെ സംരക്ഷിക്കും: മേധാ പട്കര്‍

മാള: ചരിത്രത്തെ സംരക്ഷിക്കാനാവത്തവര്‍ എങ്ങനെ ഭാവിയെ സംരക്ഷിക്കുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തന മേധാ പട്കര്‍ ചോദിച്ചു. വികസനത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്ന മാളയിലെ യഹൂദസ്മാരകങ്ങള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അവര്‍. മാളയിലെ യഹൂദര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പഞ്ചായത്തധികാരികള്‍ക്ക് ബാധ്യതയുണ്ട്. പട്ടണമധ്യത്തിലുള്ള നാലേക്കര്‍ ഭൂമിയുടെ വ്യാപാരപ്രാധാന്യമാണ് ഈ കയ്യേറ്റങ്ങള്‍ക്ക് കാരണം. ഇന്ത്യയിലെല്ലായിടത്തും വികസനവാദികളുടെ കാഴ്ചപ്പാടില്‍ ഭൂമി വെറും മണ്ണല്ല, സ്വര്‍ണ്ണമാണ്. അതുകൊണ്ടുതന്നെ ഈ സ്മാരകങ്ങള്‍ ഇപ്പോള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനായില്ലെന്നുവരും. ഈ ശ്മശാനവും സിനഗോഗും അതേപടി സംരക്ഷിക്കപ്പെടണം. പാര്‍ക്കും സ്റ്റേഡിയമൊന്നും സംരക്ഷണമാകില്ല. അതിനാല്‍ ഈ ശ്മശാനത്തിലുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രഫ. സി കര്‍മ്മചന്ദ്രന്‍, പി കെ കിട്ടന്‍, യു എസ് ശശി, പ്രഫ കുസുമം ജോസഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it