ചരിത്രം കുറിച്ച് സജേഷ്

കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ മലയാളി എം പി സജേഷ് ചരിത്രം കുറിച്ചു. കൃത്രിമക്കാലില്‍ മാരത്തണില്‍ ഓടുന്ന കേരളത്തില്‍നിന്നുള്ള ആദ്യ വ്യക്തിയായി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജേഷ് മാറി.
പത്തുവര്‍ഷം മുമ്പ് അപകടത്തില്‍ സജേഷിന്റെ ഇടതുകാല്‍ നഷ്ടമായിരുന്നു. എന്നാല്‍, ദുരന്തത്തില്‍ പതറാതെ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ഈ 29കാരന്‍ ചരിത്രനേട്ടം സ്വന്തമാക്കി. കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടറാണ് സജേഷ്.
Next Story

RELATED STORIES

Share it