malappuram local

ചമ്രവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം; നാറ്റ്പാക് റിപോര്‍ട്ട് ഇന്ന് നഗരസഭയ്ക്ക് കൈമാറും

പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മെട്രോമാന്‍ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ക്ക് തുടക്കമാവുന്നു.ഇതിന്റെ ഭാഗമായി നാറ്റ്പാക്ക് അധികൃതര്‍ നടത്തിയ സര്‍വേ റിപോ ര്‍ട്ട് ഇന്ന് നടക്കുന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറും.
ചമ്രവട്ടം റൗബ റസിഡന്‍സിയില്‍ നടക്കുന്ന കൂടിക്കാഴ്ചയി ല്‍ ഇ ശ്രീധരന് പുറമെ നാറ്റ്പാക് അധികൃതരും നഗരസഭാ അധികൃതരും പങ്കെടുക്കും.
പൊന്നാനിയിലെ കുടിവെള്ളമടക്കമുള്ള കാര്യങ്ങളുടെ ചുമതലയേറ്റെടുത്ത ഇ ശ്രീധരന്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് മുന്നോടിയായാണ് സര്‍വേ നടത്തിച്ചത്. ചമ്രവട്ടം ജങ്ഷനില്‍ ഫ്‌ലേഓവര്‍ പണിയാനാണ് ഗതാഗതക്കുരുക്കിന് പരിഹാരമായി നാറ്റ് പാക്ക് നല്‍കുന്ന പ്രധാന പരിഹാരമാര്‍ഗങ്ങളിലൊന്ന്. ഇതിന്റെ നിര്‍മാണമേല്‍നോട്ടം ഇ ശ്രീധരനായിരിക്കും. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതാണ് നഗരസഭക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Next Story

RELATED STORIES

Share it