ചബാഹാര്‍ തുറമുഖപദ്ധതി ഗ്വദാര്‍ തുറമുഖ പ ദ്ധതിയെ പ്രതിരോധിക്കാന്‍: ചൈനീസ് പത്രം

ബെയ്ജിങ്: ഇന്ത്യയുടെ ചബാഹാര്‍ തുറമുഖപദ്ധതി തങ്ങളുടെ ഗ്വദാര്‍ തുറമുഖപദ്ധതിയെ പ്രതിരോധിക്കാനെന്ന് ചൈനീസ് പത്രം.
തന്ത്രപ്രധാനമായ ചബാഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യ ഇറാനുമായി അടുത്തിടെയുണ്ടാക്കിയ കരാര്‍ പശ്ചിമ, മധ്യ ഏഷ്യയിലെ സ്വാധീനം വര്‍ധിപ്പിക്കാനും ഗ്വദാര്‍ തുറമുഖം വികസിപ്പിക്കാനുള്ള പാകിസ്താന്‍-ചൈന നീക്കത്തെ പ്രതിരോധിക്കാനുമാണെന്നു ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ആഗോള താല്‍പര്യങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ചബാഹാര്‍ തുറമുഖമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചബാഹാറില്‍ നിന്ന് ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തിയിലെ സഹേദാനിലേക്ക് റെയില്‍പ്പാത നിര്‍മിക്കുന്നതിനായി 400 ദശലക്ഷം ഡോളറിന്റെ ഉരുക്ക് ഇറക്കുമതിചെയ്യുന്നതിനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങിയിരുന്നു.
Next Story

RELATED STORIES

Share it