Flash News

ചന്ദ്രബോസ് വധക്കേസ്; ഒന്നാം സാക്ഷി കൂറുമാറി

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണയുടെ ഒന്നാം ദിവസം ഒന്നാം സാക്ഷി മൊഴിമാറ്റുകയും കൂറുമാറുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ ജഡ്ജി കെ പി സൂധീറിനു മുമ്പാകെയുള്ള വിചാരണയിലാണ് കൂറുമാറിയത്. ചന്ദ്രബോസും നിസാമുമായി തര്‍ക്കിക്കുന്നത് കണ്ടിരുന്നുവെന്നും നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നതിന് ദൃക്‌സാക്ഷിയാണെന്നും മജിസ്‌ട്രേറ്റിന് അനുപ്് മുമ്പ് മൊഴിനല്‍കിയിരുന്നു.

ഈ ഉറച്ച മൊഴിയാണ് ഇന്ന് കോടതിയില്‍ വിചാരണയ്ക്കിടെ മാറ്റിപറഞ്ഞത് .നേരത്തെ മജിസട്രേറ്റിന് മുമ്പാകെ മൊഴിനല്‍കിയത് പോലിസ് ഉദ്ദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്നായിരുന്നുവെന്ന് അനൂപ് പറഞ്ഞു.  ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നതോ തര്‍ക്കുന്നതോ കണ്ടിട്ടില്ലെന്ന്   പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ അനൂപ് മൊഴി നല്‍കി.
വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. നിസാമിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി കെ പി സുധീറിന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത സുരക്ഷയാണ് കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്.
2015 ജനുവരി 29ന് പുലര്‍ച്ചെയാണ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ മുഹമ്മദ് നിസാം മര്‍ദ്ദിക്കുകയും കാറിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. 111 പേരാണ് കേസിലെ സാക്ഷികള്‍.
Next Story

RELATED STORIES

Share it