ചന്ദ്രബോസ് വധക്കേസില്‍ വിധി ഇന്ന്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നു വിധിപറയും. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമാണ് പ്രതി. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണ്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ ചന്ദ്രബോസിനെ ആക്രമിച്ച് വണ്ടികയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.
Next Story

RELATED STORIES

Share it