ചന്ദ്രബോസ് വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ചോദ്യംചെയ്യല്‍ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 111 സാക്ഷികളില്‍ 23 സാക്ഷികളായി ചുരുക്കിയായിരുന്നു പ്രോസിക്യൂഷന്‍ വിസ്താരം. ആദ്യ ദൃക്‌സാക്ഷി അനൂപിന്റെ മൊഴിമാറ്റവും പിന്നീട് ആദ്യമൊഴിയിലേക്കു തിരിച്ചുവന്നതുമായി വിസ്താരം നാലു ദിവസമെടുത്തപ്പോള്‍ അവസാന സാക്ഷി കൂടിയായ അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സിഐ പി സി ബിജുകുമാറിന്റെ വിസ്താരം ആറു ദിവസം നീണ്ടു. പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലും വിസ്താരത്തിനിടയില്‍ കൂറുമാറിയിരുന്നു. വിചാരണയ്ക്കായി കോടതി ക്രമീകരിച്ച ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 17 വരെയായി 21 ദിവസങ്ങളെന്ന സമയങ്ങളെയും ദിവസങ്ങളെയും മാറ്റിമറിച്ചുള്ളതായിരുന്നു വിചാരണ. ഡിസംബര്‍ അവസാനത്തോടെ വിചാരണ പൂര്‍ത്തിയായേക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു പറഞ്ഞു.
Next Story

RELATED STORIES

Share it